Compensation of 3.5 lakh dirhams to Yadav Yashpal, a native of Uttar Pradesh, who was injured in a car accident in Bur Dubai.
The court has ordered compensation of 3.5 lakh dirhams (i.e. 8 million Indian rupees) to Yadav Yashpal, a native of Uttar Pradesh, who was injured in a car accident in Bur Dubai, through the intervention of Yab Legal Services CEO Salam Pappinissery.


2019 ജനുവരി 28 ന് ബര് ദുബായില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഇന്ത്യന്‍ സ്വദേശി യാദവ് യഷ്പാലിനെ മറ്റൊരു ഇന്ത്യന്‍ സ്വദേശിയോടിച്ച വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്.അപകട സ്ഥലത്തെത്തിയ പോലീസ് രക്തം വാര്‍ന്നു കിടക്കുകയായിരുന്ന യാദവിനെ ഉടന്‍ തന്നെ ദുബൈ റാശിദ് ഹോസ്പിറ്റലില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു. അപകട കാരണത്തെക്കുറിച്ചന്വേഷിച്ച പോലീസ് യാദവ് യഷ്പാല്‍ റോഡ് മുറിച്ചു കടക്കുന്നതിനുളള ട്രാഫിക് നിയമം പാലിച്ചില്ലെന്നും അപകടത്തിന് കാരണമായ വാഹനത്തിന്റെ ഡ്രൈവര്‍ അശ്രദ്ധയിലും മുന്‍കരുതലില്ലാതെ യുമാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കേസില്‍ ഇരു കക്ഷികളേയും കുറ്റക്കാരായി കണ്ട കോടതി യാദവിന് 100 ദിര്‍ഹംസ് പിഴയും ഡ്രൈവര്‍ക്ക് രണ്ടായിരം ദിര്‍ഹംസ് പിഴയും 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കിയും ശിക്ഷ വിധിക്കുകയായിരുന്നു.
എന്നാല്‍ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ഹോസ്പിറ്റലില്‍ കഴിയുകയായിരുന്ന യാദവ് തനിക്ക് പറ്റിയ നഷ്ടങ്ങള്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരിയെയായിരുന്നു സമീപിച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ എതൃകക്ഷിയാക്കി ഇന്‍ഷൂറന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ഹരജി പരിഗണിച്ച കോടതി മൂന്നരലക്ഷം ദിര്‍ഹം (അതായത് 80 ലക്ഷം ഇന്ത്യന്‍ രൂപ)യാദവിന് നഷ്ടപരിഹാരം നല്കാന് ഇന്‍ഷൂറന്‍സ് കമ്പനിയെ ബാധ്യസ്ഥരാക്കുകയായിരുന്നു.എന്നാല്‍ യാദവിന് നിസാരമായ പരിക്കുകളാണ് സംഭവിച്ചിട്ടുള്ളതെന്നും അവന് ട്രാഫിക് നിയമം പാലിക്കാത്തതിന്റെ ഫലമായാണ് അപകടം സംഭവിച്ചതെന്നും അതിനാല്‍ ഇത്രയും തുക നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഇന്‍ഷൂറന്‍സ് കമ്പനി സിവില്‍, അപ്പീല്‍ കോടതികളെ സമീപിച്ചിരുന്നെങ്കിലും യാദവിന്റെ അഭിഭാഷകന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഈ അപകടം കാരണം അദ്ദേഹത്തിന് ഭാവിയിലുണ്ടാവുന്ന ബുദ്ധിമുട്ടുകളും കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു.ഇരുകക്ഷികളുടേയും വാദം കേട്ട കോടതി യാദവിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ച് ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഹരജികള്‍ നിരസിക്കുകയായിരുന്നു.