ബംഗ്ലാദേശ് സ്വദേശി ഷാര്‍ജയില്‍ മരണപ്പെട്ടു
ബംഗ്ലാദേശ് സ്വദേശി ഷാര്‍ജയില്‍ മരണപ്പെട്ടു


ഷാര്‍ജ : ബംഗ്ലാദേശ് സ്വദേശി മീര്‍ ഹോസ്സന്‍ (31) കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ മരണപ്പെട്ടു.ഒരാഴ്ച മുന്നേ താമസ സ്ഥലത്തു, സുഹൃത്തിനോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കവേ പെട്ടന്ന് ദേഹസ്വാസ്ഥ്യം സംഭവിക്കുകയായിരുന്നു. ഉടനെ ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു വെങ്കിലും കോമയില്‍ അതി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവേ ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
അവധിക്കു നാട്ടിലേക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹോസ്സിന്‍. ഭാര്യ പിങ്കി അക്തര്‍.
യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നു. നാളെ മൃതദേഹം നാട്ടിലേക്കു അയക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.