ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ സ്വദേശി താരീഖ് ളിയാഉദ്ധീന് നഷ്ടപരിഹാരമായി 1,20,000 ദിർഹം നൽകാൻ വിധി.
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ പാകിസ്ഥാൻ സ്വദേശി താരീഖ് ളിയാഉദ്ധീന് നഷ്ടപരിഹാരമായി 1,20,000 ദിർഹം (ഏകദേശം 91 ലക്ഷത്തി 83,000 പാകിസ്ഥാൻ രൂപ) നൽകാൻ വിധി.


2024 മാർച്ച് 7-നാണ് ദുബായ് അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 1-ൽ അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന താരീഖിനെ പാക് സ്വദേശി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. റോഡ് ഉപയോക്താക്കളെ പരിഗണിക്കുന്നതിൽ ഡ്രൈവർക്ക് വന്ന വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പാക് സ്വദേശിയായ ഡ്രൈവർക്ക് ക്രിമിനൽ കേസിൽ 2000 ദിർഹം പിഴ ചുമത്തിയിരുന്നു.
അപകടത്തിൽ താരീഖിന്റെ കാലിനും നട്ടെല്ലിനും നെഞ്ചിനും സാരമായി പരിക്കേറ്റു. ഉടൻ തന്നെ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
നഷ്ടപരിഹാരം തേടി താരീഖിന്റെ ബന്ധുക്കൾ YAB LEGAL SERVICES സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ക്രിമിനൽ കേസ് വിധി അടക്കമുള്ള രേഖകൾ സഹിതം താരീഖിന്റെ വക്കീൽ അപകടത്തിന് കാരണമായ പാക് ഡ്രൈവറുടെ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി ഇൻഷുറൻസ് അതോറിറ്റിയിൽ കേസ് രജിസ്റ്റർ ചെയ്തു.
രേഖകൾ പരിശോധിച്ച ഇൻഷുറൻസ് അതോറിറ്റി, പരിക്കേറ്റ താരീഖ് ളിയാഉദ്ധീന് ഒരു ലക്ഷത്തി ഇരുപതിനായിരം ദിർഹം (1,20,000 AED) നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു. താരീഖിന് അനുകൂലമായ വിധിക്ക് പിന്നിൽ YAB LEGAL SERVICES-ൻ്റെ നിയമപരമായ സഹായം നിർണ്ണായക പങ്ക് വഹിച്ചു.