അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിൻ്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു

അജ്മാനിൽ മരണപ്പെട്ട പെരിന്തൽമണ്ണ സ്വദേശി അഫ്‌നാസിൻ്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു

7/12/2025

അജ്മാൻ: പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്‌നാസ് (31) അജ്മാനിൽ മരണപ്പെട്ടു. താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ആറ് വർഷമായി യു.എ.ഇയിൽ പ്രവാസിയായിരുന്ന അഫ്‌നാസിൻ്റെ മൃതദേഹം, അജ്മാൻ കൂക്ക് അൽ ഷായ് ഇസ്മായിൽ, യാബ് ലീഗൽ സർവീസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, അജ്മാൻ കെ.എം.സി.സി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി. ഇന്ന് വൈകുന്നേരമുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഭാര്യ നൂർജഹാൻ, പിതാവ് അബൂബക്കർ, മാതാവ് ആമിന എന്നിവരാണ് അഫ്‌നാസിൻ്റെ അടുത്ത ബന്ധുക്കൾ.