ഷാർജയിൽ വാഹനാപകടത്തിൽ നേപ്പാൾ സ്വദേശി മരിച്ചു

ഷാർജയിൽ വാഹനാപകടത്തിൽ നേപ്പാൾ സ്വദേശി മരിച്ചു

7/12/2025

ഷാർജ: ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് നേപ്പാൾ സ്വദേശി മോഹൻ (30) മരിച്ചു.

ഷാർജയിലെ ഒരു മാൻപവർ കമ്പനിയിൽ ജോലി ചെയ്തിരുന്ന മോഹൻ കഴിഞ്ഞ വർഷമാണ് യുഎഇയിലെത്തിയത്. നേപ്പാൾ എംബസിയിൽ നിന്നുള്ള അറിയിപ്പിനെത്തുടർന്ന് യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി ഇടപെട്ടു. തുടർന്ന്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.