പ്രതീക്ഷയുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് കര്‍മിന യാത്രയായി

പ്രതീക്ഷയുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് കര്‍മിന യാത്രയായി

5/31/20251 நிமிடங்கள் வாசிக்கவும்

ഷാര്‍ജ: കഴിഞ്ഞ ദിവസം മരണപ്പെട്ട ഫിലിപിനോ സ്വദേശിനി കര്‍മിന ബനാല്‍ (43)ന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഫുജൈറയില്‍ ജോലി ചെയ്തുവരുന്നതിനിടെ പെട്ടെന്നുണ്ടായ സെപ്റ്റിക് ഷോക്കിലാണ് കര്‍മീനയുടെ ജീവിതം ദുരിതത്തില്‍ ആകുന്നത്. ഉടന്‍ തന്നെ കമ്പനി അധികൃതര്‍ ഫുജൈറ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ ചികിത്സക്കായി ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടര മാസത്തോളം കോമ സ്റ്റേജില്‍ തന്നെ തുടര്‍ന്നു കൊണ്ടിരുന്നു. പിന്നീട് എല്ലാവരുടെയും പ്രാര്‍ത്ഥനക്ക് വിരാമമിട്ട് 25/5/2025 ന് രാത്രിയില്‍ കര്‍മീന ദൈവസന്നിധിയിലേക്ക് യാത്രയായി. വിവരമറിഞ്ഞ യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടല്‍ മൂലം 7 ലക്ഷത്തോളം വരുന്ന ബില്‍ ഉള്‍പ്പെടെ ക്ലിയര്‍ ചെയ്ത്, വളരെ വേഗം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ രാത്രി നാട്ടിലേക് അയക്കുകയായിരുന്നു.