റാസൽഖൈമയിൽ വാഹനാപകടത്തിൽ മരണപ്പെട്ട പാകിസ്താൻ സ്വദേശിയുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്ന് ലക്ഷം ദിർഹം നഷ്ടപരിഹാരം

റാസൽഖൈമയിൽ വാഹനാപകടത്തിൽ മരണപ്പെട്ട പാകിസ്താൻ സ്വദേശിയുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്ന് ലക്ഷം ദിർഹം നഷ്ടപരിഹാരം

8/7/2025

റാസൽഖൈമ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പാകിസ്താൻ സ്വദേശി തൻവീർ അഹ്‌മദ് മുഹമ്മദ് ഖാന്റെ കുടുംബത്തിന് മൂന്ന് ലക്ഷം ദിർഹം (ഏകദേശം രണ്ട് കോടി മുപ്പത് ലക്ഷം പാകിസ്താൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. Yab legal services-ന്റെ സിഇഒ സലാം പാപ്പിനിശ്ശേരി മുഖേനയാണ് നഷ്ടപരിഹാര കേസ് നടത്തിയതും ദിയാമണി ലഭ്യമാക്കിയതും.

2022 ഡിസംബർ 11-നാണ് അപകടം നടന്നത്. റാസൽഖൈമയിലെ അൽ ഹുവൈലത്ത് റൗണ്ട് അബൗട്ടിന് മുമ്പുള്ള അൽ മുനഈ സ്ട്രീറ്റിൽ വെച്ച് രാത്രി കാൽനട ക്രോസിംഗും വെളിച്ചവുമില്ലാത്ത സ്ഥലത്തുകൂടി നടന്നുപോവുകയായിരുന്ന തൻവീറിനെ ഇമാറാത്തി വനിത ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും ട്രാഫിക് നിയമലംഘനവുമാണ് അപകടകാരണമെന്ന് കണ്ടെത്തിയ കോടതി 5000 ദിർഹം ഫൈനും രണ്ട് ലക്ഷം ദിയാമണിയും വിധിച്ചു.

ഈ വിധിക്കെതിരെ ഇമാറാത്തി വനിതയുടെ വക്കീൽ അപ്പീൽ കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും പോയെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. പിന്നീട്, ദിയാമണിയായി ലഭിച്ച രണ്ട് ലക്ഷം ദിർഹത്തിന് പുറമെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൻവീറിന്റെ അഡ്വക്കേറ്റ് സിവിൽ കേസ് ഫയൽ ചെയ്യുകയും അതിൽ ഒരു ലക്ഷം ദിർഹം കൂടി നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിക്കുകയായിരുന്നു. എതിർകക്ഷി ഇമാറാത്തി വനിതയുടെ വാഹനത്തിന്റെ ഇൻഷൂറൻസ് കമ്പനിയാണ്.