ഷാർജയിൽ മരണപ്പെട്ട ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്

ഷാർജയിൽ മരണപ്പെട്ട ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്

7/1/2025

ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ മരണപ്പെട്ട ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് യൂസഫിന്റെ (47) മൃതദേഹം നാളെ പുലർച്ചെയുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള എല്ലാ നിയമ നടപടികളും പൂർത്തിയായതായി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി അറിയിച്ചു.

സുഹൃത്തുക്കളോടൊപ്പം താമസ സ്ഥലത്ത് സംസാരിച്ചിരിക്കുന്നതിനിടെയാണ് യൂസഫിന് പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടൻതന്നെ സുഹൃത്തുക്കൾ ചേർന്ന് ഷാർജയിലെ ഒരു ക്ലിനിക്കിൽ എത്തിക്കുകയും, അവിടെനിന്ന് ഷാർജ അൽ ഖാസിമി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ഷാർജയിൽ താമസിച്ചിരുന്ന യൂസഫ്, നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. മരണവിവരം അറിഞ്ഞ സലാം പാപ്പിനിശ്ശേരി വിഷയത്തിൽ ഇടപെടുകയും, വളരെ വേഗത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും നൽകുകയുമായിരുന്നു.