ദുബായിൽ ചാവക്കാട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു.
റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കന്യാകുമാരി സ്വദേശി ഡാനിയൽ ജോർജിന്റെ കുടുംബത്തിന് , YAB Legal Services CEO സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ 310000 ദിർഹംസ് (72 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി.


2023 സെപ്തംബർ 5 ന് ഷാർജ ഖാസിമിയയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ പാകിസ്ഥാൻ സ്വദേശി ഓടിച്ച ബസ് ഡാനിയൽ ജോർജിനെ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഡാനിയൽ മരണപ്പെടുകയും ചെയ്തു. പാകിസ്ഥാൻ സ്വദേശിയുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടർന്ന് ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് ഒരുമാസം തടവും മരണപ്പെട്ടയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം ദിർഹംസ് ദിയ ധനം നൽകാനും നാടുകടത്താനും വിധിക്കുകയായിരുന്നു.
തുടർന്ന് വാഹനാപകടത്തിൽ മരണപ്പെട്ട ഡാനിയൽ ജോർജിന്റെ കുടുംബം അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി YAB LEGAL SERVICES - CEO സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. ശേഷം അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഇൻഷുറൻസ് അതോറിറ്റിക്ക് മുമ്പാകെ ഡെത് സർട്ടിഫിക്കറ്റും പോലീസ് റിപ്പോർട്ടുകളും ക്രിമിനൽ കേസ് വിധിയും സമർപ്പിച്ച് യുഎഇയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെയും നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റർ ചെയ്തു.
അമ്മയും ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിന് ഡാനിയൽ ഏക ആശ്രയമാണെന്നും അദ്ദേഹത്തിന്റെ മരണത്തോടെ അത് നിലച്ചിരിക്കുകയായണെന്നും അപകടം സംഭവിക്കാനുള്ള കാരണം ഡാനിയലിന്റെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണെന്നും ആയതിനാൽ ആ വാഹനം ഇൻഷുർ ചെയ്ത ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടായിരുന്നു യാബ് ലീഗൽ സർവീസസ് അഡ്വക്കേറ്റ് അതോറിറ്റിക്ക് മുമ്പാകെ വാദിച്ചത്. വാദങ്ങൾ കേട്ട അതോറിറ്റി 310000 ദിർഹംസ് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ആവശ്യപ്പെട്ടു.
എന്നാൽ സമർപ്പിച്ച രേഖകൾ അനുസരിച്ച് ഡാനിയലിന്റെ കുടുംബം നഷ്ടപരിഹാരത്തിന് അർഹനല്ലെന്നും തെറ്റു ഡാനിയലിന്റെ പക്കലാണെന്നും ആയതിനാൽ കേസ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇൻഷുറൻസ് കമ്പനിയുടെ വക്കീൽ വാദം നടത്തിയെങ്കിലും സമർപ്പിക്കപ്പെട്ട രേഖകൾ ശക്തമായതിനാൽ ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളുകയായണുണ്ടായത്.