കഴിഞ്ഞ ദിവസം മരിച്ച അജയ് പ്രസാദിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
കഴിഞ്ഞ ദിവസം മരിച്ച അജയ് പ്രസാദിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.


ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിലെ വസതിയിൽ മരിച്ച പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശി അജയ് പ്രസാദിന്റെ (30) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംസ്കാരം നടന്നത്. പെട്ടെന്നുള്ള നെഞ്ചുവേദനയെ തുടർന്ന് ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുഎഇയിലെ സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസ് സിഇഒയുമായ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിനെത്തുടർന്ന് നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. മരിച്ച അജയ് പ്രസാദ് നാട്ടിൽ നിന്ന് എത്തിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. അച്ഛൻ പ്രസാദും അമ്മ ശ്രീലതയും.