വേക്ക് കണ്ണൂർ എക്സ്പോയിൽ യാബ് ലീഗൽ സർവീസസിന്റെ സജീവ പങ്കാളിത്തം

വേക്ക് കണ്ണൂർ എക്സ്പോയിൽ യാബ് ലീഗൽ സർവീസസിന്റെ സജീവ പങ്കാളിത്തം

4/20/2025

ദുബായ്: വേക്ക് കണ്ണൂർ എക്സ്പോ 2025 ഏപ്രിൽ 19, 20 തീയതികളിൽ ഖുസൈസിലെ ക്രസന്റ് ഇന്റർനാഷണൽ ഹൈസ്കൂളിൽ നടന്നു. വൈകുന്നേരം 4:00 മണിക്കാണ് പരിപാടികൾ ആരംഭിച്ചത്. മത, സാമൂഹിക, സാംസ്കാരിക, കലാ, സാഹിത്യ, സംരംഭക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ നിയമോപദേശം നൽകുന്നതിനും നിയമ പരിജ്ഞാനം നൽകുന്നതിനുമായി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള യാബ് ലീഗൽ സർവീസസ് സൗകര്യമൊരുക്കി. നിയമ പരിജ്ഞാനം നൽകുന്നതിനൊപ്പം, സ്റ്റാൾ സന്ദർശിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.