കേരളത്തിന്റെ വികസനത്തിന് എയർ കേരള സംഭാവന നൽകും: സലാം പാപ്പിനിശ്ശേരി
കേരളത്തിന്റെ വികസനത്തിന് എയർ കേരള സംഭാവന നൽകും: സലാം പാപ്പിനിശ്ശേരി


കൊച്ചി: പ്രവാസി മലയാളികളുടെ സ്വന്തം വിമാനക്കമ്പനി എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്ന എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, എയർ കേരള കേരളയുടെ വികസനത്തിന് മുതൽക്കൂട്ടാകുമെന്നും യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം, പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നൽകിയ കമ്പനിയുടെ ചെയർമാൻ ആഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി എന്നിവർക്ക് എല്ലാവിധ ആശംസകളും നേർന്നു.







