ദുബായിൽ മരണമടഞ്ഞ കിഷോറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോയി.
ദുബായിൽ മരണമടഞ്ഞ കിഷോറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോയി.


ദുബായ്:
ഹൃദയാഘാതം മൂലം മരിച്ച കിഷോറിന്റെ (54) മൃതദേഹം വീട്ടിലെത്തിച്ചു. 13-ാം തീയതി താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ നാല് വർഷമായി ദുബായിലാണ് അദ്ദേഹം, ഒരു കോൺട്രാക്റ്റ് കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ രജിനി, മക്കൾ: കൃതിക കിഷോർ, ഐശ്വര്യ കിഷോർ. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്തേക്ക് അയയ്ക്കും.
യുഎഇയിലെ നിയമ സ്ഥാപനമായ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ നിയമനടപടികൾ വളരെ വേഗത്തിൽ പൂർത്തിയാക്കി.