നിയമ സഹായം; യാബ് ലീഗൽ സർവീസസും ദുബായ് ഡ്രാഗൺ മാർട്ടും ചൈനീസ് വാടക കമ്പനികളുമായി കൈകോർക്കുന്നു

നിയമ സഹായം; യാബ് ലീഗൽ സർവീസസും ദുബായ് ഡ്രാഗൺ മാർട്ടും ചൈനീസ് വാടക കമ്പനികളുമായി കൈകോർക്കുന്നു

4/14/2025

ദുബായ്: - ചൈനീസ് വാടക കമ്പനികൾക്ക് നിയമ സഹായം നൽകുന്നതിനായി യാബ് ലീഗൽ സർവീസസും ദുബായ് ഡ്രാഗൺ മാർട്ടും കൈകോർക്കുന്നു.

റമദാൻ മാസത്തിൽ, ഡ്രാഗൺ മാർട്ട് ചൈനീസ് വാടക വ്യാപാര കമ്മിറ്റി ദുബായ് പാരാമൗണ്ട് ഹോട്ടലിൽ നടന്ന ചൈന യാന്തി എന്റർപ്രൈസസ് കോൺഫറൻസിലാണ് കരാർ കൈമാറിയത്. ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ "വൺ ബില്യൺ മീൽസ്" സംരംഭവുമായി സഹകരിച്ച് നടന്ന ഇഫ്താർ കിറ്റ് വിതരണ ചടങ്ങിൽ, ഡ്രാഗൺ മാർട്ട് ചൈനീസ് വാടക വ്യാപാര കമ്മിറ്റി സിഇഒ ടോണി യോഗുമായുള്ള നിയമ സഹായ കരാറിന്റെ പ്രാരംഭ ചർച്ചയ്ക്ക് ശേഷമാണ് കരാർ കൈമാറിയത്.