ചൈന-യാന്റായി ഫെഡറേഷൻ സംഘടിപ്പിച്ച എന്റർപ്രൈസ് കോൺഫറൻസിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥിയായിരുന്നു.

ചൈന-യാന്റായി ഫെഡറേഷൻ സംഘടിപ്പിച്ച എന്റർപ്രൈസ് കോൺഫറൻസിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥിയായിരുന്നു.

4/14/2025

ദുബായ്: ചൈന-യാന്തൈ ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ജനറൽ ചേംബർ ഓഫ് കൊമേഴ്‌സ് ദുബായിൽ സംഘടിപ്പിച്ച യാന്തൈ എന്റർപ്രൈസ് കോൺഫറൻസിൽ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തു. ദുബായിലെ പാരമൗണ്ട് ഹോട്ടലിൽ നടന്ന സമ്മേളനം യാന്തൈ മുനിസിപ്പൽ ഷാൻഡോങ് പ്രവിശ്യയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഹു വെങ് ഉദ്ഘാടനം ചെയ്തു.

യാന്തൈ ഫെഡറേഷന് കീഴിലുള്ള ഇരുപതിലധികം കമ്പനികളുടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത സമ്മേളനം, യുഎഇയിൽ പുതിയ സംരംഭകർക്ക് കമ്പനികൾ ആരംഭിക്കുന്നതിന് കൂടുതൽ അവസരങ്ങൾ നൽകാനും യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പുതിയ സാമ്പത്തിക, വ്യാപാര ദൗത്യങ്ങളിലെ അംഗങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കാനും ധാരണയായി.