കോട്ടയം സ്വദേശി അജ്മാനില്‍ നിര്യാതനായി

കോട്ടയം സ്വദേശി അജ്മാനില്‍ നിര്യാതനായി

8/16/2025

അജ്മാന്‍: കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോര്‍ജ് (53) അജ്മാനിലെ താമസസ്ഥലത്ത് മരണപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാല് വര്‍ഷമായി ഇദ്ദേഹം അജ്മാനിലെ ഒരു പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

മൃതദേഹം ജബല്‍ അലി ക്രിമേഷന്‍ സെന്ററില്‍ വെച്ച് ബന്ധുക്കളുടെയും കമ്പനി ജീവനക്കാരുടെയും സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി.